വർക്കല: വർക്കല പാളയംകുന്ന് ഗവ.എച്ച്.എസ്‌.എസിൽ 'ഗോടെക്' പദ്ധതിക്ക് തുടക്കമായി.ജില്ലാ പഞ്ചായത്തും ജില്ലാ ഇംഗ്ലീഷ് പഠനകേന്ദ്രവും നടപ്പിലാക്കുന്ന പദ്ധതിയിൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ ആശയവിനിമയം വികസിപ്പിക്കുകയാണ് ലക്ഷ്യം.പി.ടി.എ പ്രസിഡന്റ് ജി.എസ്. സുനിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ഗീതാ നസീർ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ പി. ഷെർലി, പ്രധാനാദ്ധ്യാപിക ബി.എസ്. സിനി,എസ്.എം.സി ചെയർമാൻ സരിത് കുമാർ,സ്റ്റാഫ് സെക്രട്ടറി ഷിഹായസ് എന്നിവർ പങ്കെടുത്തു.