വർക്കല : വെട്ടൂർ രാജ്യാന്തര ഗ്രാമീണ വനിതാദിനത്തിൽ വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച വനിതകളെ പഞ്ചായത്ത് കാര്യാലയത്തിൽ ആദരിച്ചു.പ്രസിഡന്റ് ഷീജ സുനിൽലാൽ ഉദ്ഘാടനം ചെയ്തു.വെട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.നാസിമുദ്ദീൻ,സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.സജിത, എ.ബിനു,മറ്റു അംഗങ്ങളായ എസ്.സുനിൽ,എ.താഹ,ലൈല രഘുനാഥൻ,കില റിസോഴ്സ് പേഴ്സൺ വി.ബൈജു,പഞ്ചായത്ത് സെക്രട്ടറി ഷാനി കുമാർ,കുടുംബശ്രീ, ആശാവർക്കർ,തൊഴിലുറപ്പ്,ഹരിത കർമസേന പ്രവർത്തകരും പങ്കെടുത്തു.