
തിരുവനന്തപുരം: ജില്ലയിൽ മൂന്ന് പുതിയ എസ്.എൻ.ഡി.പി യൂണിയനുകളിലൊന്നായ മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം യൂണിയന്റെ അഡ്മിനിസ്ട്രേറ്ററായി മുൻ യൂണിയൻ പ്രസിഡന്റ് രാജേന്ദ്രൻ സിതാരയെ എസ്.എൻ.ഡി.പി യോഗം കൗൺസിൽ നിയമിച്ചു. വെഞ്ഞാറമൂട്, കോട്ടുകുന്നം, മുരൂർക്കോണം,വലിയ കട്ടയ്ക്കാൽ,കരിഞ്ചാത്തി,വയ്യേറ്റ്,കുഴിവിള ,അമ്പലം മുക്ക്,ചുള്ളാളം, പന്തപ്ലാവിക്കോണം, വെള്ളുമണ്ണടി ,ചക്കക്കാട്, മൂന്നാനക്കുഴി, കുതിര കുളം, പാറയ്ക്കൽ, പിരപ്പൻ കോട്, കോലിയക്കോട്, വെള്ളാണിക്കൽ,വെമ്പായം,ചീരാണിക്കര,കീഴ്‌ച്ചേരി, വാമനപുരം,ആനച്ചൽ, കളമച്ചൽ,വാഴ് വേലിക്കോണം എന്നീ ശാഖകൾ ഉൾപ്പെടുന്നതാണ് എസ്.എൻ.ഡി.പി യോഗം മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം യൂണിയൻ.