
നെടുമങ്ങാട്:കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ നെടുമങ്ങാട് താലൂക്ക് സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് വി.പി.സാനികുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.കൃഷ്ണൻ,വർക്കിംഗ് പ്രസിഡന്റ് കെ.ജെ.വർഗീസ്,പി.മോഹൻ കുമാർ,നെടുമങ്ങാട് താലൂക്ക് കമ്മിറ്റി സെക്രട്ടറി രതീഷ് തേക്കട,നെടുമങ്ങാട് താലൂക്ക് കമ്മിറ്റി ട്രഷറർ കരകുളം സുനിൽ,ചീരാണിക്കര സുരേഷ്,സി.രാധാകൃഷ്ണ കുറുപ്പ്,ജഗന്നാഥ പിളള,കാക്കണം മധു,അബാദുൽകലാം,കളത്തറ ശശിധരൻ നായർ,ഷൺമുഖൻ ആശാരി,സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.