kk

വർക്കല: പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന സ്‌കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലോടെ ദേശീയ സ്കൂൾ ഗെയിംസിനുള്ള കേരള സ്റ്റേറ്റ് സ്കൂൾ ടീമിൽ ഇടം നേടിയ സങ്കീർത്തിന് അഭിനന്ദനമറിയിച്ച് ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടന പ്രവർത്തകരും സങ്കീർത്തിന്റെ വീട്ടിലെത്തി. അഡ്വ വി. ജോയി,എം.എൽ. എ,വർക്കല നഗരസഭ ചെയർമാൻ കെ. എം. ലാജി, വർക്കല ഡിവൈ.എസ്. പി നിയാസ്, വർക്കല സി. ഐ. സനോജ്, നേവി ക്യാപ്റ്റൻ റിജു രവീന്ദ്രൻ നായർ, അയിരൂർ സി.ഐ ആർ. ജയസനിൽ, കേരള സ്പോർട്സ് കൗൺസിൽ കോച്ച് ഹാൻഷി വി.വി.വിനോദ് കുമാർ, ഏഷ്യൻ കരാട്ടെ താരം അമൃതാ വിജയൻ, ഖേലോ ഇന്ത്യൻ മെഡൽ ജേതാവ് ശ്രീഹരി. എസ്, ദേശീയ മെഡൽ ജേതാക്കൾ ആയ പാർവ്വണ.ബി. എം, മാളവികാ രാജൻ, വൈഷ്ണവി .പി. എസ്,കൃഷ്ണ. കെ, കരാട്ടെ മാസ്റ്റർ സെൻസായി വിജയൻ തുടങ്ങി നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്. നാഷണൽ സ്കൂൾ ഗെയിംസിൽ കേരളത്തിന് മെഡൽ നേടി കൊടുക്കാനുള്ള തീവ്ര പരിശീലനത്തിൽ ആണ് സങ്കീർത്ത്.