ja

നെയ്യാറ്റിൻകര: ജനശ്രീ മിഷൻ വഴി പാവപ്പെട്ട സ്ത്രീ സമൂഹത്തെ ഉന്നമനത്തിലെത്തിക്കുമെന്ന് ജനശ്രീ സംസ്ഥാന ചെയർമാൻ എം.എം. ഹസ്സൻ പറഞ്ഞു. ജനശ്രീയുടെ നെയ്യാറ്റിൻകര നിയോജക മണ്ഡലം ഓഫീസ് നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയർമാൻ അമരവിള സുദേവ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനശ്രീ സംസ്ഥാന സെക്രട്ടറി ഡോ.ബി.ആർ. ബാലചന്ദ്രൻ, വട്ടപ്പാറ അനിൽകുമാർ, നാദിറാസുരേഷ്. എം. മുഹിനുദീൻ, വെൺപകൽ അവനീന്ദ്രകുമാർ, ഉദിയൻകുളങ്ങര ഗോപാലക്യഷ്ണൻ നായർ,​ പാറശാല സുധാകരൻ, ആർ.ഒ. അരുൺ, അനിൽകുമാർ, അയിര സലീം രാജ്, ലൈല, ലില്ലി ടീച്ചർ, ആര്യങ്കോട് ഗോപാലകൃഷ്ണൻ. ശൈലേന്ദ്ര കുമാർ, എം.സി. സെൽവരാജ്, നെയ്യാറ്റിൻകര അജിത്, എഡ്‌വിൻ സാം, പ്രിയംവദ, പാലക്കടവു് വേണു, ശ്രീദേവി, അജിതാ റാണി, നസീമാബീവി, സബൂറ തുടങ്ങിയവർ പങ്കെടുത്തു.