
പാറശാല: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ കുളത്തൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ഡോ.വിൽസൽ ഉദ്‌ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ജെ.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. മനോജ്,സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.സിന്ധുകുമാർ,എസ്.എച്ച്.സജീവ്,എൻ.എസ്.എസ് കോ ഓർഡിനേറ്റർ സിന്ധു വി.എസ് എന്നിവർ സംസാരിച്ചു.
സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ സെക്രട്ടറി അഡ്വ.എം.പ്രതാപദേവ് ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. എൻ.എസ്.എസ് വോളന്റിയർ രേഷ്മ കൃഷ്ണ സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ എ.എസ്.സിദ്ധാർത്ഥ് നന്ദിയും പറഞ്ഞു. കേരള സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച കായിക മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് അഡ്വ.എം.പ്രതാപദേവ് അവാർഡ് വിതരണം ചെയ്തു.