
വർക്കല: 17കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല
നടയറ, ശ്രീനിവാസപുരo ആഷിക് നിവാസിൽ ഷെഫിൻ ഷായെയാണ് (27) അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് വിളിച്ചുവരുത്തി വിവാഹ വാഗ്ദാനം നൽകിയശേഷം യുവാവിന്റെ കാറിൽ കടത്തിക്കൊണ്ടുപോയി നടയറയിൽ നിന്ന് ശിവഗിരിയിലേക്ക് പോകുന്ന റോഡിന്റെ ഇടതുവശത്തുള്ള ആൾ താമസമില്ലാത്ത വീട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.അയിരൂർ സി.ഐ ജയ സനിൽ,എസ്.ഐ സജിത്, എ.എസ്.ഐമാരായ ഇതിഹാസ് ജി.നായർ, സുനിൽകുമാർ, സി.പി.ഒ ശിവപ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.