വർക്കല : വർക്കല സബ് ജില്ലാ ശാസ്ത്രോത്സവം പാളയം കുന്ന് എച്ച്.എസ്.എസിൽ ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ ഉദ്ഘാടനം ചെയ്തു.പാളയം കുന്ന് എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് ജി.എസ്.സുനിൽ അദ്ധ്യക്ഷത വഹിച്ചു.വർക്കല ബ്ളോക്ക് വൈസ് പ്രസിഡന്റ് ലിനു രാജ്,റിസപ്ഷൻ കമ്മിറ്റി ചെ യർമാൻ രവികുമാർ,എസ്.എം.സി ചെയർമാൻ സരിത് കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഷെർളി.പി സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ഷിജു അരവിന്ദൻ നന്ദിയും പറഞ്ഞു.ഗവൺമന്റ് എച്ച്.എസ്.എസ് വർക്കല ഒന്നാം സ്ഥാനവും ജെംനൊ എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഗണിതോത്സവത്തിൽ ലിറ്റിൽ ഫ്ളവർ ഇടവ ഒന്നാം സ്ഥാനവും എസ്.എൻ.വി. എച്ച്.എസ്.എസ് നെടുങ്ങണ്ട രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഒക്ടോബർ 21ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വർക്കല എം.എൽ.എ വി.ജോയി വിജയികൾക് സമ്മാനം നൽകും.