yath

ഉദിയൻകുളങ്ങര: പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിലെയും ജൈവവൈവിധ്യ പരിപാലന ക്ലബിലെ കുട്ടികളും ചുമതല വഹിക്കുന്ന അദ്ധ്യാപകർ, ബി.എം.സി അംഗങ്ങൾ,ഗ്രാമപഞ്ചായത്ത് ജനപ്രധിനിധികൾ എന്നിവർ അടങ്ങുന്ന സംഘം പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, കോട്ടൂർ ആന പരിപാലന കേന്ദ്രം, നെയ്യാർ ഡാം എന്നിവിടങ്ങൾ സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ.എസ്,വൈസ് പ്രസിഡന്റ് ബിന്ദു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കാനക്കോട് ബാലരാജ്, രെജി കുമാർ,മുൻ പ്രസിഡന്റ് അമ്പലത്തറ ഗോപകുമാർ,സെക്രട്ടറി ഹരിൻ ബോസ്, മെമ്പർമാരായ ശ്രീരാഗ്,കാക്കണം മധു,സുജിത്, ജയചന്ദ്രൻ,മിനി പ്രസാദ്, സുചിത്ര, ധന്യ, സ്നേഹലത,വിമല,അസിസ്റ്റന്റ് സെക്രട്ടറി രെജിത് കുമാർ,ബി.എം.സി കൺവീനർ തുവൂർ വിക്രമൻ നായർ എന്നിവർ നേതൃത്വം നൽകി.