bahuleyan

പാറശാല: നിർദ്ധനരായ രോഗികളുടെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്തുന്നതിനായി ദീർഘദൂര ഓട്ടക്കാരനും ധനുവച്ചപുരം സ്വദേശിയുമായ ബാഹുലേയൻ വീണ്ടും ഓടുന്നു. എട്ട് കാൻസർ രോഗികളുടെയും ആറ് വൃക്ക രോഗികളുടെയും ചികിത്സയ്ക്കായുള്ള പണം കണ്ടെത്തുന്നതിനായിട്ടാണ്15 ദിവസം കൊണ്ട് പാറശാല മുതൽ പാലക്കാട് വരെ ഓടുന്നത്.കൊല്ലം സ്പോർട്സ് കൗൺസിൽ ജിവനക്കാരനാണ് ബാഹുലേയൻ. പാറശാല ഗാന്ധി പാർക്കിൽ നിന്ന് ആരംഭിച്ച ഓട്ടം പാറശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു ഉദ്ഘാടനം ചെയ്തു.