
മലയിൻകീഴ്: വിളപ്പിൽശാലയിൽ സർക്കാർ ആശുപത്രി സ്ഥാപിക്കാൻ ഏഴ് പതിറ്റാണ്ട് മുൻപ് കോടികൾ വിലയുള്ള ഒരേക്കർ ഭൂമി ദാനമായി നൽകിയ അമ്പലത്തുംവിള സരസ്വതീഭായിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ സരസ്വതീയം പുരസ്കാരം ആരോഗ്യ പ്രവർത്തക (ആശാവർക്കർ) അഞ്ജുവിന് മുൻ ഡി.ജി.പി വിൽസൺ എം.പോൾ നൽകി.10001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. പ്രതീക്ഷ പ്രസിഡന്റ് ഡോ.വി.മോഹനൻനായരുടെ അദ്ധ്യക്ഷതയിൽ വിളപ്പിൽശാല ആശുപത്രി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം വിളപ്പിൽ സഹകരണ ബാങ്ക് പ്രസിഡന്റ് ജി.സുധാകരൻനായർ ഉദ്ഘാടനം ചെയ്തു.ടെറുമോ പെൻപോൾ സ്ഥാപകനും ഫെഡറൽ ബാങ്ക് ചെയർമാനുമായ സി.ബാലഗോപാൽ മുഖ്യാഥിതിയായിരുന്നു.പ്രതീക്ഷ ട്രസ്റ്റ് സെക്രട്ടറി വിളപ്പിൽ രാധാകൃഷ്ണൻ,നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക, വിളപ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജി,ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ശോഭനകുമാരി,റിട്ട.എസ്.പി വിജയകുമാർ,മാദ്ധ്യമ പ്രവർത്തകൻ ശിവാകൈലാസ്, മെഡിക്കൽ ഓഫീസർ ഡോ.രമ,സരസ്വതീഭായിയുടെ മകൻ ഭദ്രകുമാർ എന്നിവർ സംസാരിച്ചു.