indian-railway

തിരുവനന്തപുരം: ചെന്നൈ എഗ്മൂറിൽ നിന്ന് കൊല്ലത്തേക്കുളള അനന്തപുരി എക്സ്പ്രസിന്റെ സമയത്തിൽ വള്ളിയൂർ മുതൽ കൊല്ലം വരെയുളള സ്റ്റേഷനുകളിൽ ടൈംടേബിൾ ഇന്നുമുതൽ മാറും.ഇൗ സ്റ്റേഷനുകളിൽ നിലവിലുള്ള സമയത്തെക്കാൾ നേരത്തെ ട്രെയിൻ എത്തിച്ചേരും.വള്ളിയൂരിൽ ഒരു മിനിറ്റും ആറൻവാമൊഴിയിൽ രണ്ടുമിനിറ്റും നാഗർകോവിൽ ടൗൺ,എറണയിൽ,കുഴിത്തുറയ് എന്നീ സ്റ്റേഷനുകളിൽ പത്തുമിനിറ്റ് വീതവും പാറശാല,നെയ്യാറ്റിൻകര സ്റ്റേഷനുകളിൽ 11മിനിറ്റും തിരുവനന്തപുരത്ത് 5മിനിറ്റും വർക്കലയിൽ രണ്ടുമിനിറ്റും പരവൂരിൽ മൂന്ന് മിനിറ്റും കൊല്ലത്ത് അഞ്ച് മിനിറ്റും നേരത്തെയാണ് ട്രെയിൻ എത്തുക.