pr

നെയ്യാറ്റിൻകര: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്‌തു. പെരുമ്പഴുതൂർ മാമ്പഴക്കര മുള്ളറവിള ആർ.എസ്. നിവാസിൽ റോഷനാണ് (21) പിടിയിലായത്.

ആഗസ്റ്റ് 6ന് രാത്രി 10.45ന് പെരുമ്പഴുതൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങുമായി ബന്ധപ്പെട്ട് കൊടിതോരണങ്ങൾ കെട്ടിക്കൊണ്ടിരുന്ന പെരുമ്പഴുതൂർ സ്വദേശിയായ അഖിലിനെയും കൂടെയുള്ളവരെയും ഇരുമ്പ് കമ്പിയും ഇടിക്കട്ടയും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്പിച്ച കേസിലെ രണ്ടാം പ്രതിയാണ് റോഷൻ.

പൊലീസ് ഇൻസ്‌പെക്ടർ കെ.ആ‌ർ. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആർ. സജീവ്, ഡി. സൈലസ്, എ.എസ്.ഐ ബിജു. കെ.ഐ എന്നിവർ ചേർന്നാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര, മാരായമുട്ടം സ്റ്റേഷനുകളിൽ ഉൾപ്പെടെ നിരവധി കേസുകളുള്ള റോഷൻ നെയ്യാറ്റിൻകര സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്.