cpm

കാട്ടാക്കട: സി.പി.എം കാട്ടാക്കട ഏരിയാ കമ്മിറ്റി അംഗവും നെയ്യാർഡാം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ കെ.സുനിൽകുമാറിനെ വിളപ്പിൽശാലയിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ആർ.എസ്.എസ് ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു.സി.പി.എം കള്ളിക്കാട് സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.സതികുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.ഗിരി,ജില്ലാ സെക്രട്ടേറിയറ്റംഗം പുത്തൻകട വിജയൻ,ജില്ലാകമ്മിറ്റി അംഗം ഐ.സാജു,ഏരിയാ കമ്മിറ്റിയംഗം ജെ.ആർ.അജിത,കെ വിനോദ് എന്നിവർ സംസാരിച്ചു.