
കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിലെ ഉപതിരഞ്ഞെടുപ്പ് നവംബർ 9ന് നടക്കും. ഈ വാർഡിലെ സി.പി.എം അംഗം ദീപ്തിക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എം.എസ്.ഷംനാബീഗമാണ്.
എം.എസ്.ഷംനാബീഗം പഞ്ചായത്തിലെത്തി അസിസ്റ്റന്റ് വരണാധികാരി മിനി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥിക്കൊപ്പം സി.പി.എം ജില്ലാകമ്മിറ്റിയംഗം മടവൂർ അനിൽ,ലോക്കൽ സെക്രട്ടറി എസ്.രഘുനാഥൻ,പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ,സി.പി.എം നേതാക്കളായ ആർ.കെ.ബൈജു,ഇ.ഷാജഹാൻ,എൻ.സരളമ്മ,എം. മൈതീൻകുഞ്ഞ്,സി.പി.ഐ നേതാക്കളായ ജി.എൽ.അജീഷ്,ശ്രീകുമാർ,കോൺഗ്രസ് എസ് നേതാവ് പുഷ്പാംഗദൻ,ജെ.ഡി.എസ് നേതാവ് വല്ലൂർ രാജീവ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 117 വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ദീപ്തി വിജയിച്ചത്.17 വാർഡുകളുള്ള പഞ്ചായത്തിലെ നിലവിലെ കക്ഷിനില സി.പി.എം 10 (നിലവിൽ 9),സി.പി,ഐ 3, കോൺഗ്രസ് 4.