വിതുര:തൊളിക്കോട് തേവൻപാറ ഫാത്തിമമാതാദൈവാലയത്തിലെ ഇടവകതിരുനാൾ 23 മുതൽ 30 വരെ നടക്കും.23ന് വൈകിട്ട് 3ന് കൊടിമരപ്രയാണം,5,45ന് ഇടവകവികാരി ഫാദർ വിനോദ്ജയിംസ് കൊടിയേറ്റ് കർമ്മം നിർഹിക്കും.കുഴിച്ചാണി ഇടവകവികാരി ഫാദർ രാഹുൽ.ബി.ആന്റോ കാൽവരി ഇടവകവികാരി ഫാദർ ജസ്റ്റിൻഫ്രാൻസിസ് എന്നിവർ ദിവ്യബലിക്ക് നേതൃത്വം നൽകും.24 മുതൽ 27 വരെ നടക്കുന്ന ആത്മരക്ഷാധ്യാനത്തിന് കോയമ്പത്തൂർ ഡിവൈൻ ധ്യാന ഇല്ലത്തിലെ ഫാദർ ജോയ് ചെറുവത്തൂർ നേതൃത്വം നൽകും.24ന് പാലോട് ഇടവകവികാരി ഫാദർ ജറിനും,25ന് ചുള്ളിമാനൂർ ഇടവകവികാരി ഫാദർ അനിൽകുമാറും,26ന് ആറയൂർസഹവികാരി ഫാദർവിജിനും 27ന് പേരയംഇടവകവികാരി ഫാദർ പ്രദീപ് ആന്റോയും,28ന് പറണ്ടോട് ഇടവകവികാരി ഫാദർറോഷിൻ മൈക്കിളും,വിതുര സഹവികാരി ഫാദർലിനോകുര്യനും,29ന് മാണിക്കപുരം ഇടവക വികാരിഷാജി.ഡി.സാവിയോയും,ഫാദർഅഖിൽ.ബി.ടിയും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.സമാപനദിനമായ 30ന് രാവിലെ 4.30ന് വിശുദ്ധഗ്രന്ഥപാരായണം,5.30ന് ജപമാല.ലിറ്റിനി,6ന് ആഘോഷമായ ദിവ്യബലി,ഫാദർമാരായ ഡി.തോമസ്,ജോസഫ്അനിൽ, ഷൈജുദാസ്ബനഡിക്ട് എന്നിവർ നേതൃത്വം നൽകും.7.30ന് തിരുസ്വരൂപ പ്രദക്ഷിണം,കൊടിയിറക്ക്, സ്‌നേഹവിരുന്ന്,പൂത്തിരിമേളം എന്നിവയോടുകൂടി തിരുനാൾ മഹാമഹത്തിന് കൊടിയിറങ്ങും.