
വർക്കല : തിരുവിതാംകൂർ ദേവസ്വം പെൻഷണേഴ്സ് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മിഷൻ ഓഫീസിന്റെ മുന്നിൽ അവകാശ പ്രഖ്യാപന പ്രതിഷേധ ധർണ സംഘടിപ്പിച്ചു.ആർ.എസ്.പി.സംസ്ഥാന കമ്മിറ്റി അംഗം കെ.ബിന്നി അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ആർ.എം.ഷഫീർ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ജി.ശശികുമാർ,ആർ.എസ്.പി വർക്കല ഈസ്റ്റ് മണ്ഡലം സെക്രട്ടറി ചെമ്മരുതി ശശികുമാർ, എംപ്ലോയീസ് സംഘ് ഗ്രൂപ്പ് സെക്രട്ടറി അനിൽകുമാർ,സമരസമിതി ചെയർമാൻ എസ്.ലതിക, ആർ.എസ്.പി നാവായിക്കുളം ലോക്കൽ സെക്രട്ടറി ബോസ്കുമാർ,ഞെക്കാട് മണിലാൽ,സമരസമിതി ജനറൽകൺവീനർ പുലിയൂർ ചന്ദ്രൻ,കൺവീനർ ആറ്റിങ്ങൽ രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.