കിളിമാനൂർ:സ്കൂൾ കലോത്സവത്തിൽ മുൻവർഷങ്ങളെപ്പോലെ അറബിക്,സംസ്കൃതം സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജനറൽ വിഭാഗത്തിലും മത്സരിക്കുന്നതിന് തടസം വരാത്ത തരത്തിൽ എൻട്രി ഫോമിലെ അപാകതകൾ പരിഹരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദ്ദീൻ ആവശ്യപ്പെട്ടു.എൻട്രി ഫോമിലെ അപാകതകൾ പരിഹരിച്ച് വിദ്യാർത്ഥികൾക് കലോത്സവങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദ്ദീൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടിക്ക് നിവേദനം നൽകി.സംസ്ഥാന വനിതാ ഫോറം കൺവീനർ സംഗീത റോബർട്ട്,മുനീർ കിളിമാനൂർ,ജില്ലാ സെക്രട്ടറി നജീബ് കല്ലമ്പലം എന്നിവരും പങ്കെടുത്തു.