കടയ്ക്കാവൂർ: കടയ്ക്കാവൂർ ഒരുമ റസിഡന്റ്സ് അസോസിയേഷനും ശ്രീഗോകുലം മെഡിക്കൽ സെന്ററും സംയുക്തമായി 23ന് രാവിലെ 9മുതൽ ഉച്ചയ്ക്ക് 1വരെ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസിൽ സൗജന്യ ശ്വസനരോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പ് കടയ്ക്കാവൂർ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉദയ ഉദ്ഘാടനം ചെയ്യും.ശ്രീഗോകുലം മെഡിക്കൽ സെന്ററിലെ പൾമനോളജിസ്റ്റ് ഡോ.ജിതിൻ നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന അൻപത് പേർക്ക് മാത്രമേ പരിശോധന ഉണ്ടായിരിക്കുകയുള്ളു. രജിസ്ട്രേഷന്: 9847513329,9447102081