രവി എന്ന ചെറുപ്പക്കാരനായി നിവിൻപോളി ശക്തമായ പകർന്നാട്ടം

mm

ജീ​വി​ത​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​ല​ക്ഷ്യ​ങ്ങ​ൾ​ ​ഒ​ന്നു​മി​ല്ലാ​തി​രു​ന്ന​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​യു​വാ​വ് ​പി​ന്നീ​ട് ​ത​ന്റെ​ ​നാ​ടി​നും​ ​നാ​ട്ടു​കാ​ർ​ക്കും​ ​വേ​ണ്ടി​ ​അ​ഴി​മ​തി​ക്കും​ ​ചൂ​ഷ​ണ​ത്തി​നും​ ​എ​തി​രെ​ ​പോ​രാ​ടി​ ​നാ​യ​ക​നാ​യി​ ​മാ​റു​ന്ന​ ​ക​ഥ​യാ​ണ് ​നി​വി​ൻ​പോ​ളി​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തു​ന്ന​ ​പ​ട​വെ​ട്ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റേ​ത്.​ ​ന​വാ​ഗ​ത​നാ​യ​ ​ലി​ജു​ ​കൃ​ഷ്ണ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​പ​ട​വെ​ട്ട് ​ഒ​രേ​ ​സ​മ​യം​ ​രാ​ഷ്ട്രീ​യ​ ​സി​നി​മ​യും​ ​അ​തി​ജീ​വ​ന​ ​ത്രി​ല്ല​റു​മാ​ണ്.​ ​ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​ ​ഭൂ​മി,​ ​അ​ധി​കാ​രം​ ​എ​ന്നീ​ ​ഗൗ​ര​വ​മു​ള്ള​ ​രാ​ഷ്ട്രീ​യ​ ​വി​ഷ​യ​ങ്ങ​ൾ​ ​പ​റ​യാ​ൻ​ ​ശ്ര​മി​ക്കു​ന്നു​ണ്ട്.​ ​ര​വി​ ​എ​ന്ന​ ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​അ​തി​ജീ​വ​നമാണ്​ ​പ്ര​ധാ​ന​ ​പ്ര​മേ​യ​ം.​ ​ക​ണ്ണൂ​രി​ലെ​ ​മാ​ലൂ​ർ​ ​എ​ന്ന​ ​നാ​ട്ടിൽ ​ര​വി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​നി​വി​ൻ​പോ​ളി​​നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു.
ആ​ ​നാ​ടും​ ​ര​വി​യും​ ​പ​ല​ ​കാ​ല​ങ്ങ​ളി​ൽ​ ​ക​ട​ന്നു​പോ​വു​ന്ന​ ​ബു​ദ്ധി​മു​ട്ടും​ ​അ​തി​നെ​ ​അ​തി​ജീ​വി​ക്കാ​നു​ള്ള​ ​അ​വ​രു​ടെ​ ​പ​ല​ ​ശ്ര​മ​ങ്ങ​ളും​ ​പോ​രാ​ട്ട​ങ്ങ​ളും​ ​അ​തി​നാ​യി​ ​അ​വ​ർ​ ​ന​ട​ത്തു​ന്ന​ ​പ​ട​വെ​ട്ടും​ ​സി​നി​മ​യെ​ ​മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ന്നു.
ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​ഷ​മ്മി​ ​തി​ല​ക​ൻ,​ ​സു​ധീ​ഷ്,​ ​ഇ​ന്ദ്ര​ൻ​സ്,​ ​അ​ദി​തി​ ​ബാ​ല​ൻ,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​സ​ണ്ണി​ ​വ​യ്ൻ​ ​എ​ന്നി​വ​ർ​ ​പ്ര​ക​ട​നം​ ​കൊ​ണ്ട് ​കൈ​യ​ടി​ ​നേ​ടു​ന്നു.​ ​ദീ​പ​ക് ​ഡി.​ ​മേ​നോ​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​ഗോ​വി​ന്ദ് ​വ​സ​ന്ത​യു​ടെ​ ​സം​ഗീ​ത​വും​ ​പ്രേ​ക്ഷ​ക​രെ​ ​ര​സി​പ്പി​ക്കു​ന്ന​തി​ൽ​ ​വ​ലി​യ​ ​പ​ങ്കു​വ​ഹി​ക്കു​ന്നു.