തിരുവനന്തപുരം: ഗവൺമെന്റിന്റെ നിർദേശങ്ങളിൽ ഭരണഘടനാപരമായ ചുമതല നിർവഹിക്കാതെ ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന ഗവർണറുടെ നിലപാട് കേരളം തള്ളിക്കളയുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. രാജ്ഭവന് മുമ്പിൽ ഇന്ത്യൻ അസോസിയേഷൻ ഒഫ്‌ ലായേഴ്സ് (ഐ.എ.എൽ) സംഘടിപ്പിച്ച 'അഭിഭാഷകർ ഗവർണറെ ഭരണഘടന പഠിപ്പിക്കുന്നു' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയിൽ ഗവർണർക്ക് പരിമിതമായ അധികാരങ്ങളേയുള്ളൂ. ജനങ്ങൾ തിരഞ്ഞെടുത്ത ഗവൺമെന്റിനെ നയിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും എടുക്കുന്ന തീരുമാനങ്ങളിൽ ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിനോയ് വിശ്വം എം.പി, കെ.പി രാജേന്ദ്രൻ, രാഖി രവികുമാർ, പി.എ.അസീസ് തുടങ്ങിയവർ സംസാരിച്ചു.

നെ​ല്ല്,​ ​നാ​ളി​കേ​രം
സം​ഭ​രി​ക്ക​ണം​:​ ​ദൾ

തി​രു​വ​ന​ന്ത​പു​രം​:​ ​നെ​ല്ല്,​ ​നാ​ളി​കേ​ര​ ​സം​ഭ​ര​ണ​ത്തി​ലെ​ ​വീ​ഴ്ച​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പ​രി​ഹ​രി​ച്ച് ​സം​ഭ​രി​ക്കാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ജ​ന​താ​ദ​ൾ​ ​എ​സ് ​സം​സ്ഥാ​ന​ ​നേ​തൃ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഭ​ര​ണ​ഘ​ട​നാ​ ​പ​ദ​വി​യി​ലി​രി​ക്കു​ന്ന​ ​ഗ​വ​ർ​ണ​ർ​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​വെ​ല്ലു​വി​ളി​ക്കു​ന്ന​ ​സ​മീ​പ​നം​ ​തി​രു​ത്ത​ണം.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​മാ​ത്യു.​ ​ടി​ ​തോ​മ​സ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​മ​ന്ത്രി​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി,​ ​നീ​ല​ലോ​ഹി​ത​ദാ​സ്,​ ​സി.​കെ.​നാ​ണു​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.