
ചിറയിൻകീഴ്: ചിറയിൻകീഴ് ലയൺസ് ക്ലബിന്റെ ചാർട്ടർ ദിന ആഘോഷങ്ങൾ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ എ. കണ്ണൻ നിലവിളക്കു കൊളുത്തി ഉദ്ഘടനം ചെയ്തു. ചാർട്ടർ അംഗങ്ങളായ ജി. ചന്ദ്രബാബു, സലിം കുമാർ. എസ്, കെ.വി. ഷാജു, കെ.എസ്. ബിജു, കെ. രാജശേഖരൻ നായർ, കെ.എ. കുമാർ എന്നിവരെ ആദരിച്ചു. ലയൺസ് ഫാമിലി സപ്പോർട്ട് സ്‌ക്കിമിൽ അംഗത്വം എടുത്തവർക്ക് സർടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബിജുകുമാർ. ടി, കരാമ സലിം, ആർ.ആർ. ബിജു, ആർ. അനിൽകുമാർ, ഡോക്ടർ കെ.ആർ. ഗോപിനാഥൻ, എസ്. ജയകുമാർ, രാധാകൃഷ്ണൻ നായർ, അഡ്വ. വിമൽ ചന്ദ്രൻ, ബി. അനിൽ, മഞ്ജു ചന്ദ്രൻ, സിനി ഷാജു, ആശ ജയകുമാർ, ഗീത കുമാർ ബിന്ദു സലിം കുമാർ എന്നിവർക്കു ഡിസ്ട്രിക്ട് പിൻ നൽകി. സുനില്കുമാറിന് ചിറയിൻകീഴ് ലയൺസ് ക്ലബിൽ അംഗത്വം നൽകി. ചടങ്ങിൽ ക്യാബിനറ്റ് സെക്രട്ടറി തിരുച്ചിട്ടമ്പലം, ആറ്റിങ്ങൽ പ്രകാശ്, ബി. അനിൽകുമാർ, ഡോക്ടർ പ്രേംജിത്, ജയിൻ സി ജോബ്, ആർ വി. ബിജു, ശിവറാം ബാബുകുമാർ എന്നിവർ സംസാരിച്ചു.