
മുടപുരം: ലഹരി മുക്ത കേരളം ബോധവത്കരണ യജ്ഞത്തിന്റെ ഭാഗമായി കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും എസ്.പി.സി കേഡറ്റുകളും സംയുക്തമായി പുളിമൂട് ജംഗ്ഷനിൽ ലഹരിവിരുദ്ധ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ചിറയിൻകീഴ് പൊലീസിന്റെയും എക്സൈസിന്റെയും സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശൈലജ ബീഗം ഉദ്ഘാടനം ചെയ്തു.പി.ടി.എപ്രസിഡന്റ് അനസ് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ വി ഉദയകുമാർ സ്വാഗതം പറഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്,വൈസ് പ്രിൻസിപ്പൽ ബിന്ദു.ഡി,സ്റ്റാഫ് സെക്രട്ടറി ഗോവിന്ദരാജ് തുടങ്ങിയവർ സംസാരിച്ചു.