
ആറ്റിങ്ങൽ:ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എഫ്.എസ്.ഈ.ടി.ഒ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്ക് കോളേഡിൽ നടത്തിയ ജാഗ്രതാ സദസ് ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഷാജിൽ.എ ലഹരി വിരുദ്ധ സന്ദേശം നൽകി.ആറ്റിങ്ങൽ താലൂക്ക് ആശൂപത്രി സൂപ്രണ്ട് ഡോ.പ്രീത സോമൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.ആര്യപ്രഭ ബോധവൽക്കരണ ക്ലാസെടുത്തു.എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി എം.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.എൻ.ജി.ഒ യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി.ഹരിലാൽ,കെ.ജി.ഒ.എ ഏരിയ ട്രഷറർ ജയറാം,യു.അനു,ആർ.ഷിബു എന്നിവർ പങ്കെടുത്തു.