jp2

ഉദിയൻകുളങ്ങര: അതിയന്നൂർ പഞ്ചായത്തിൽ പൂതംകോട് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ആലുവിള വണ്ടിത്തടം കരിം പ്ലാവിള വീട്ടിൽ ഷാജിയുടെ തട്ടുകട കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തിരുന്നത് പുനസ്ഥാപിച്ചു. തുടർന്ന് കക്ഷി രാഷ്ട്രീയമില്ലാതെ ഇന്ത്യൻനാഷണൽ വഴിയോര കോൺഗ്രസ്‌ ജില്ല കമ്മിറ്റിയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് കട പുനസ്ഥാപിച്ചത്. ജില്ല പ്രസിഡന്റ്‌ ഷോജൻ ഡേവിഡ് വൈസ് പ്രസിഡന്റുമാരായ ഉമേഷ്‌ മെഡിക്കൽ കോളേജ്,ഹാജ,ഷിനോജ്,രഞ്ജിത്ത്ജോണി,വിഷ്ണു,നാഷണൽ സെക്രട്ടറി എം വിജയ്,അതിയന്നൂർ മണ്ഡലം പ്രസിഡന്റ് സനൽകുമാർ കെ എസ്,പൂതംകോട് വാർഡ് പ്രസിഡന്റ് സൂരജ്കുമാർ പ്രവാസി കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ജയകുമാർ,ജില്ല ജനറൽ സെക്രട്ടറി ഓലത്താന്നി ബിജു തുടങ്ങിയവർ പങ്കെടുത്തു.