
നെയ്യാറ്റിൻകര:പെരുങ്കടവിള ഗ്രാമ പഞ്ചായത്തിന്റെയും ആയയിൽ ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ദൃഷ്ടി പ്രോജക്ടിന്റെ നേതൃത്വത്തിൽ അരുവിപ്പുറം ആയയിൽ ആയുർവേദ ആശുപത്രിയിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.തത്തമല വാർഡംഗം എസ്.എസ്.ശ്രീരാഗ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജികുമാർ,സീനിയർ മെഡിക്കൽ ഓഫീസർ ഡോ.വി.ജെ.സെബി തുടങ്ങിയവർ പങ്കെടുത്തു.ആയുർവേദ നേത്രരോഗ വിദഗ്ധ ഡോ. അനുശ്രീ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട് ആയുർവേദ ആശുപത്രിയിൽ ദിവസവും നേത്രരോഗ ക്ലിനിക്ക് പ്രവർത്തിക്കും.