
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യാപക, സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ 26ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 1000 കേന്ദ്രങ്ങളിൽ സമരകാഹളവും സംഘടിപ്പിക്കുമെന്ന് സമരസമിതി ചെയർമാൻ ഒ.കെ.ജയകൃഷ്ണനും ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗലും അറിയിച്ചു.