
തിരുവനന്തപുരം : സർക്കാർ പ്രസുകൾക്ക് ആവശ്യമായ ജോലികൾ നൽകാതെ സ്വകാര്യ പ്രസുകളെ സഹായിക്കുന്ന നടപടി തിരുത്തണമെന്ന് കേരള ഗവ. പ്രസസ് പെൻഷനേഴ്‌സ് കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 11 സർക്കാർ പ്രസുകളും രണ്ടായിരത്തോളം ജീവനക്കാരും ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. പ്രസുകൾക്ക് ആവശ്യമായ മഷി, പേപ്പർ തുടങ്ങിയവ ലഭ്യമാക്കുന്നില്ലെന്നും സമ്മേളനം കുറ്റപ്പെടുത്തി.