തിരുവനന്തപുരം: നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിംഗ്, സിവിൽ എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ് തുടങ്ങിയ കോഴ്സുകളിൽ ഒഴിവുള്ള എൻ.ആർ.ഐ, മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാൻ താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് അല്ലെങ്കിൽ 25ന് ഉച്ചയ്ക്ക് 12ന് മുമ്പായി കോളേജിൽ നേരിട്ടെത്തണം. കീം അല്ലെങ്കിൽ ജെ.ഇ.ഇ ക്വാളിഫൈഡ് ആയിരിക്കണം. എം.ടെക് കോഴ്സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 29ന് മുമ്പായി നേരിട്ടെത്തി അഡ്‌മിഷൻ എടുക്കണം. സ്കോളർഷിപ്പുകളും ഫീസിളവുകളും ലഭ്യമാണ്. ഗേറ്റ് സ്കോർ നിർബന്ധമല്ല. ക്ലാസുകൾ നവംബർ രണ്ടിന് ആരംഭിക്കും.വിവരങ്ങൾക്ക്: www.mbcet.ac.in, 6282417978,7012216638