വർക്കല: ദേശീയ ആയുർവേദ ദിനാചരണത്തിന്റ ഭാഗമായി 23ന് രാവിലെ 10 മുതൽ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ആയുർവേദിക് ട്രീറ്റ്മെന്റ് ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആയുർവേദ ദിനാചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും നടക്കും.ആയുർവേദ വിഭാഗത്തിലെ ഡോക്ടർമാരായ എസ്.കെ.രാമചന്ദ്രൻ, സ്വാതികൃഷ്ണ, യോഗ ആൻഡ് നാച്ചുറോപ്പതി വിഭാഗത്തിലെ ഡോക്ടർമാരായ കെ.ജയകുമാർ, അമൃത ജെ.എച്ച് എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ വൈദ്യ പരിശോധനയും ക്യാമ്പും ഉണ്ടാവും. പങ്കെടുക്കുന്നവർക്ക് സൗജന്യ കൺസൾട്ടേഷൻ, മെഡിസിൻ, പ്രൊസീജറുകൾ ലാബ് ടെസ്റ്റ് തുടങ്ങിയവ സൗജന്യ നിരക്കിൽ ചെയ്യും. ഫോൺ: 04702602248, 04702602249.