വിഴിഞ്ഞം: തുറമുഖ പ്രാദേശിക കൂട്ടായ്മ നടത്തുന്ന സത്യഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ ഉച്ചയ്ക്ക് 3ന് മുള്ളുമുക്ക്, മുക്കോല എന്നിവിടങ്ങളിൽ നിന്ന് വി.എസ്.ഡി.പി, എൻ.എസ്.എസ്, എസ്.എൻ.ഡി.പി, തണ്ടാൻ മഹാസഭ, പുലയർ മഹാസഭ, വിശ്വകർമ്മ സഭ, മത്സ്യപ്രവർത്തക സംഘം തുടങ്ങി വിവിധ സംഘടനകൾ ചേർന്ന് തുറമുഖ കവാടത്തിലേക്ക് മാർച്ച് നടത്തും. മാർച്ച് തുറമുഖ കവാടത്തിൽ എത്തിയശേഷം വൈകിട്ട് 4ന് വിഴിഞ്ഞം തുറമുഖ സംരക്ഷണ സംഗമം നടത്തും.

സെക്രട്ടേറിയറ്റിലേക്ക് ലോംഗ് മാർച്ച്

വിഴിഞ്ഞം: തുറമുഖ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നവംബർ 1ന് തുറമുഖകവാടത്തിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ലോംഗ് മാർച്ച് നടത്തുമെന്ന് ജനകീയ പ്രതിരോധ സമിതി ജനറൽ കൺവീനർ വെങ്ങാനൂർ ഗോപകുമാർ അറിയിച്ചു.