
തിരുവനന്തപുരം: ചെമ്പഴന്തിയിലെ അന്തർദേശീയ ശ്രീനാരായണ ഗുരു പഠനകേന്ദ്രം ശ്രീനാരായണ ദർശനത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ചെമ്പഴന്തി ഉദയൻ അദ്ധ്യക്ഷനായി. പഠനകേന്ദ്രം ജനറൽ കൗൺസിൽ അംഗം അരുൺ വട്ടവിള,ശ്രീനാരായണ വിശ്വസംസ്‌കാരവേദി ജനറൽ സെക്രട്ടറി ചേങ്കോട്ടുകോണം സുരേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ.എസ്.ശിശുപാലൻ സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അഡ്വ.വി.സുരേഷ്കുമാർ നന്ദിയും പറഞ്ഞു.