തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജിലെ പൂർവവിദ്യാർത്ഥി സംഘടനയായ അമിക്കോസിന്റെ ആഭിമുഖ്യത്തിൽ 1949 മുതൽ 2021 വരെ പഠിച്ചവരുടെ സംഗമമായ 'ഡൗൺ മെമ്മറി ലൈൻ'ന്റെ ഭാഗമായി ഇന്ന് വാക്കത്തോൺ നടക്കും. വൈകിട്ട് 5ന് നാലാഞ്ചിറ പാണൻവിള ജംഗ്ഷനിൽ ഡോ.മാത്യൂസ് മാർ പോളികാർപ്പോസ് എപ്പിസ്കോപ്പ ഫ്ലാഗ് ഓഫ് ചെയ്യും. മാർ ഇവാനിയോസ് കോളേജിന്റെയും കാമ്പസിന്റെയും വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ വൈകിട്ട് 6.30ന് അദ്ദേഹം നിർവഹിക്കും. വാക്കത്തോണിൽ പങ്കെടുക്കുന്നവർ വെള്ള ഷർട്ട്/ടോപ്പ് /സാരി ധരിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.