
പാറശാല: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പാറശാല ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, സാമൂഹ്യശാസ്ത്ര,പ്രവൃത്തി പരിചയ ഗണിത ശാസ്ത്ര,ഐ.ടി മേളയിൽ യു.പി വിഭാഗത്തിൽ പൊറ്റയിൽകട സെന്റ് ജോസഫ് യു.പി സ്‌കൂൾ ഓവറാൾ ഒന്നാം സ്ഥാനവും, പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ശാസ്ത്രോത്സവ വിജയികളായ വിദ്യാർത്ഥികളെ സ്‌കൂളിൽ നടന്ന വിജയോത്സവത്തിൽ അനുമോദിച്ചു. കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് അനിൽ,ബ്ലോക്ക് മെമ്പർ ശാലിനി സുരേഷ്, വാർഡ് മെമ്പർ ജാസ്മിൻ പ്രഭ, എച്.എം അനിത, കൺവീനർ ബന്നറ്റ് എന്നിവർ സംസാരിച്ചു.