upajilla-mela

പാറശാല: പാറശാല വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര ഗണിത,ശാസ്ത്ര സാമൂഹ്യ, ശാസ്ത്ര ഐ.ടി,പ്രവൃത്തി പരിചയമേള പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ ഉദ്ഘാടനം ചെയ്തു. ചെറുവാരക്കോണം എൽ.എം.എസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.സുധാർജുനൻ, വാർഡ് മെമ്പർ സുധാമണി, വൈ.ജോൺ വില്യം, ആർ.ജിഗിൻ കുമാർ, ബി.പി.സി കൃഷ്ണകുമാർ, എച്ച്.എം ഫോറം സെക്രട്ടറി ബേസിൽ ടി.ആർ തുടങ്ങിയവർ സംസാരിച്ചു. റിസപ്ഷൻ കമ്മിറ്റി കൺവീനർ വി.പി.വിപിൻ നന്ദി പറഞ്ഞു.ആയിരത്തിലേറെ പ്രതിഭകൾ മാറ്റുരച്ച മേള പ്രവൃത്തി പരിചയ പ്രദർശനത്തോട് കൂടി സമാപിച്ചു. പാറശാല എ.ഇ.ഒ ദേവപ്രദീപിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം സൂര്യ.എസ്.പ്രേം, ജനറൽ കൺവീനർ എൻ.എസ്.ജയജ്യോതി തുടങ്ങിയവർ പങ്കെടുത്തു. വിവിധ വിദ്യാലയങ്ങൾക്കുള്ള ഓവറോൾ ട്രോഫികളും വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. സമാപന സമ്മേളനത്തിൽ പ്രവൃത്തി പരിചയമേള കൺവീനർ ആർ.എസ്.രഞ്ജു നന്ദി പറഞ്ഞു.