തിരുവനന്തപുരം: ഹൈക്കോടതി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിന് ഇന്നലെ വൈകിട്ട് ജില്ലാ ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പൊലീസും സർക്കാരും ഗൂഢാലോചന നടത്തി കള്ളക്കേസിൽ കുടുക്കിയതാണെന്നും കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ജിതിൻ പറഞ്ഞു. അന്വേഷണത്തിന്റെ പേരിൽ കുടുംബത്തെ വേട്ടയാടിയ പൊലീസിനെതിരെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്യുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ജിതിൻ പറഞ്ഞു.

സ്വീകരണച്ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീഷാ പാലോട്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഷജീർ നേമം, ചിത്രദാസ്, അരുൺ.എസ്.പി, ടി.ആർ. രാജേഷ്, വിഷ്ണു. എസ്, മൈക്കിൾ രാജ്, അഭിജിത് എസ്.കെ, അജിത് ഡി.എസ്, സെയ്‌താലി കായ്പാടി എന്നിവർ പങ്കെടുത്തു.