തിരുവനന്തപുരം:ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള ദേശീയ സംഘടനയായ സക്ഷമയുടെ ആഭിമുഖ്യത്തിൽ കുട്ടികളിലെ ഭിന്നശേഷി വൈകല്യം കണ്ടെത്താൻ നാളെ ആറ്റുകാൽ ദേവി ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും.രാവിലെ 10മുതൽ ഉച്ചയ്ക്ക് 1വരെയാണ് പരിപാടി.രജിസ്ട്രേഷൻ രാവിലെ 9ന് ആരംഭിക്കും. സെറിബ്രൽ പാൾസി,മറ്റ് ശിശുവളർച്ചാ വൈകല്യലക്ഷണങ്ങൾ എന്നിവ കണ്ടെത്താനാണ് ക്യാമ്പ്. ശിശുക്കൾ ജനിച്ച് മൂന്ന് മാസത്തിനകം ശബ്ദങ്ങളോട് പ്രതികരിക്കാതിരിക്കുക,നാലുമാസമായിട്ടും കഴുത്ത് ഉറയ്ക്കാതിരിക്കുക, എട്ടുമാസമായിട്ടും ഇരിക്കാതിരിക്കുക,ഒരു വയസായിട്ടും നിൽക്കാതിരിക്കുക, ഒന്നരവർഷമായിട്ടും സംസാരിക്കാതിരിക്കുക, മൂന്ന് വർഷമായിട്ടും മലമൂത്രവിസർജ്ജനത്തിന് നിയന്ത്രണമില്ലാതിരിക്കുക, അമിതമായി ബലംപിടിക്കുക, അപസ്മാര ലക്ഷണങ്ങൾ കാണിക്കുക, പെരുമാറ്റത്തിൽ അസ്വാഭവികത പ്രകടിപ്പിക്കുക തുടങ്ങിയവയുണ്ടെങ്കിൽ ക്യാമ്പിൽ എത്തണം. ഫോൺ: 8848976123,7907265550,9620053425.