
തിരുവനന്തപുരം: കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷൻ സ്ഥാപകനേതാവ് ആർ.ചന്ദ്രചൂഡൻനായരുടെ മൂന്നാം ചരമവാർഷികം നടന്നു. കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് ടി.ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജുപ്രകാശ്, സ്വാഗതവും സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മഞ്ജു നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ അശോക് ഷെർലേക്കർ,ഷാജി.എസ്, മിനി ജി.ആർ, അരുൺ ജ്യോതി, ദീപ കെ.ആർ. തുടങ്ങിയവർ സംസാരിച്ചു.