
ഉഴമലയ്ക്കൽ: ലഹരിക്കെതിരെ പോരാടാൻ വിദ്യാർത്ഥികൾ മുന്നിട്ടറങ്ങണമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. കേരളാ പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ലഹരി വിരുദ്ധ ബോധവ്തകരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ആർ.സുഗതൻ അദ്ധ്യക്ഷത വഹിച്ചു.ജി.സ്റ്റീഫൻ.എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു.അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി.കെ.ജയരാജ് ബോധവത്കരണ ക്ലാസ് നയിച്ചു. ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത,പി.ടി.എ പ്രസിഡന്റ് ഇ.ജയരാജ്,നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർ,സി.പി.എം.വിതുര ഏരിയാ സെക്രട്ടറി എൻ.ഷൗക്കത്തലി,ഐ.എൻ.എൽ നെടുമങ്ങാട് ഏരിയാ സെക്രട്ടറി സലിം,വാർഡ് മെമ്പർ ടി.ജയരാജ്,അനിൽ തമ്പി,ഉഴമലയ്ക്കൽ ശാഖാ പ്രസിഡന്റ് കെ.വി.സജി,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബി.സുരേന്ദ്രനാഥ്,ഹെഡ്മിസ്ട്രസ് ജി.ലില്ലി,വി.പ്രസന്നകുമാരൻ നായർ,ബി.ജയൻ,എൽ.വിജയൻ, കെ.രാജൻഎന്നിവർ സംസാരിച്ചു. തുടർന്ന് ജനമൈത്രി പൊലീസ് ടീം അവതരിപ്പിച്ച തീക്കളി എന്ന നാടകവും നടന്നു.