ആര്യനാട്:ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്കുപോവുകയായിരുന്ന നഴ്സിനെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.മുണ്ടേല മാലഞ്ചേരിക്കോണം രമ്യ സദനത്തിൽ പി.ആനന്ദി(34)നെയാണ് അറസ്റ്റുചെയ്തത്.വ്യാഴാഴ്ച രാത്രി 8.45 ഓടെ പുതുക്കുളങ്ങരയ്ക്കടുത്തുവച്ചാണ് സംഭവം. സ്കൂട്ടറിൽ പോകുകയായിരുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിനെ ബൈക്കിൽ പിന്തുടർന്ന് ദേഹത്ത് പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പ്രതിയെ കോടതിയിൽ ഹാജരാക്കി.