
ബാലരാമപുരം : റോഡ് മുറിച്ചു കടക്കവേ നരുവാമൂട് ചന്തയ്ക്കുസമീപം ബൈക്കിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു. നടുക്കാട് എസ്. എൻ സദനത്തിൽ അനിതാ ബേക്കറിയുടമ കെ. ശ്യാമള (69)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണം സംഭവിച്ചു. പരേതനായ സുരേന്ദ്രനാണ് ഭർത്താവ്. മക്കൾ : മിനി, മഞ്ജു, മനിലമണി . മരുമക്കൾ : ബിജു (ഗൾഫ് ) , അജികുമാർ (കെ.എസ്.ആ.ർ.ടി.സി ), റോയി(ഗൾഫ് ) . സഞ്ചയനം ചൊവ്വ രാവിലെ എട്ടിന്.