തിരുവനന്തപുരം:ആനയറ ലോർഡ്സ് ആശുപത്രി യൂറോളജി വിഭാഗത്തിൽ 24ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ സൗജന്യ യൂറോളജി സർജറി ക്യാമ്പ് നടത്തും. യൂറോളജിസ്റ്ര് ഡോ.അരവിന്ദ്.എസ്.ഗണപതിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്.കിഡ്നി സ്റ്റോൺ,പ്രോസ്റ്റേറ്റ് സംബന്ധമായ സർജറി എന്നിവ ആവശ്യമുള്ളവർക്ക് ക്യാമ്പിൽ രജിസ്റ്റർ ചെയ്യാം.രജിസ്ട്രേഷനും കൺസൾട്ടേഷനും സൗജന്യമാണ്.തുടർ ചികിത്സയുടെ ഭാഗമായി ലേസർ ചികിത്സ,മുറിവ് രഹിത കീഹോൾ സർജറി എന്നിവ ചെലവ് കുറച്ച് ലോഡ്സ് ആശുപത്രിയിൽ ചെയ്യാൻ അവസരമുണ്ടാകും. മെഡിസെപ് അംഗങ്ങൾക്കും പങ്കെടുക്കാം. ബുക്കിംഗിന് ഫോൺ.8089442252.