തിരുവനന്തപുരം:ലഹരിവിരുദ്ധനടപടികളുടെ ഭാഗമായി എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ നെടുമങ്ങാട് നെല്ലനാട് മാണിക്യമംഗലം ദേശത്ത് വെട്ടുവിള പുത്തൻ വീട്ടിൽഷാരുവിനെ(21) 6.52ഗ്രാംഎം.ഡി.എം.എയുമായി എക്സൈസ് അറസ്റ്റ് ചെയ്തു.മയക്കുമരുന്ന് വിറ്റവകയിലുള്ള 15000 രൂപയുംഇയാളിൽ നിന്നും കണ്ടെടുത്തു.എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.എസ് ഷിജുവിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.എക്സൈസ് ഉദ്യോഗസ്ഥരായ കെ.റെജികുമാർ,ബിജു കുമാർ,കൃഷ്ണ പ്രസാദ്,അൽത്താഫ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.