തിരുവനന്തപുരം: പീഡനക്കേസിലെ ഇരയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പേട്ട പൊലീസ് കേസെടുത്തു. നാല് ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പീഡനക്കേസ് രജിസ്​റ്റർ ചെയ്‌ത ശേഷം തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ എം.എൽ.എ പ്രചാരണം നടത്തിയെന്നാണ് യുവതിയുടെ പരാതി. തന്റെ ചിത്രങ്ങൾ ഉൾപ്പെടെ നൽകി വാർത്തകൾ പ്രചരിപ്പിച്ചുവെന്നും ഇതിനായി ഒളിവിലിരുന്ന് എൽദോസ് ഒരുലക്ഷം രൂപ ചില ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നൽകിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. സിറ്റി പൊലീസ് കമ്മിഷണർക്ക് യുവതി നൽകിയ പരാതി പേട്ട പൊലീസിന് കൈമാറിയതിനെ തുടർന്നാണ് കേസെടുത്തത്.