road

കിളിമാനൂർ: ന​ഗരൂർ പഞ്ചായത്തിലെ പാവൂർകോണം വാർഡിലെ കടവിള വലിയവിള പാറമുക്ക് റോഡ് ​ഗതാ​ഗതസജ്ജമായി.റോഡ് നിർമ്മിച്ചിട്ട് കാലങ്ങളായെങ്കിലും കോൺ​ക്രീറ്റിം​ഗ് നടത്താതിരുന്നതിനാൽ ​ഗതാ​ഗതം ദുഷ്കരമായിരുന്നു.വിഷയം ശ്രദ്ധയിൽപെട്ട മുൻ എം.എൽ.എ ബി.സത്യൻ ആസ്തിവികസന ഫണ്ടിൽ നിന്ന് പതിനാലുലക്ഷം രൂപ അനുവദിച്ചു.തുടർന്ന് എം.എൽ.എ ഒ.എസ്.അംബികയുടെ ശ്രമഫലമായി വേ​ഗത്തിൽ സാങ്കേതികാനുമതി നേടി നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു.ഉദ്ഘാടനം ഒ.എസ് .അംബിക എം.എൽ.എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അദ്ധ്യക്ഷയായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ് സ്വാ​ഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തം​ഗം ജി.ജി ​ഗിരികൃഷ്ണൻ,ജനപ്രതിനിധികളായ എ.എസ് വിജയലക്ഷ്മി,പി.ബി അനശ്വരി,ഉഷ,ലാലിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.