
കിളിമാനൂർ: ഇരുവൃക്കകളും തകരാറിലായി ജീവിതത്തോട് മല്ലിടുന്ന 25 വയസുള്ള യുവാവ് കനിവ് തേടുന്നു. കിളിമാനൂർ മഹാദേവേശ്വരം, ആയിരവില്ലി ജംഗ്ഷനിൽ നന്ദുഭവനിൽ ഗിരിധരാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി സഹായം തേടുന്നത്. ഗിരിധരിന്റെ അച്ഛൻ നേരത്തെ മരിച്ചു.അമ്മയും മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്ന സഹോദരിയും അനുജനും ചേരുന്നതാണ് ഗിരിധരിന്റെ കുടുംബം. സാമ്പത്തികമായി വളരെ പരാധീനതകളാൽ നേരിട്ടിരുന്നതാൽ പഠനം പൂർത്തീകരിക്കാതെ ഗിരിധർ കടകളിലും മറ്റും ജോലിചെയ്താണ് കുടുംബം പുലർത്തിയിരുന്നത്.ഇക്കഴിഞ്ഞ ഓണക്കാലത്തുണ്ടായ ബോധക്ഷയവും തുടർന്ന് മെഡിക്കൽ കോളേജിൽ നടത്തി പരിശോധനയിലുമാണ് ഗിരിധരിന്റെ ഇരുവൃക്കകളും 90 ശതമാനത്തിലധികം പ്രവർത്തനരഹിതമായതായി ഡോക്ടർമാർ വിധിയെഴുതിയത്.
ഡയാലിസിസിലൂടെയാണ് ഇപ്പോൾ ജീവൻ നിലനിറുത്തുന്നത്. അനുജൻ കൂലിപ്പണിക്ക് പോകുന്ന ചെറിയവരുമാനത്തിലാണ് കുടുംബം പുലരുന്നത്. കിളിമാനൂർ ഡാറ്റാടെക് ഉടമ മുരളി നൽകിയ സഹായധനം സി.പി.എം ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ ഗിരിധരിന് വീട്ടിലെത്തി കൈമാറി. ഗിരിധറിന്റെ ചികിത്സയ്ക്ക് തുക സ്വരൂപിക്കുന്നതിനായി യൂണിയൻ ബാങ്ക് കിളിമാനൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 520101267328913 . IFSC CODU ... UBIN0919993 GOOGLE PAY 8129513801.