വർക്കല: കലാസാഹിത്യ പ്രവർത്തക ക്ഷേമ സമിതിയുടെ യോഗം ജില്ലാ പ്രസിഡന്റ് ആലംകോട് ദർശന്റെ അദ്ധ്യക്ഷതയിൽകൂടി സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. രക്ഷാധികാരി എം.എം. പുരവൂർ യോഗം ഉദ്ഘാടനം ചെയ്തു. പ്രസന്നൻ വടശ്ശേരിക്കോണം, ചിന്ദ്രനല്ലൂർ തുളസി, യു.എൻ.ശ്രീകണ്ഠൻ, സന്തോഷ് പുന്നയ്ക്കൽ, ഓരനല്ലൂർബാബു, മണമ്പൂർ രാജ്ദേവൻ, ബിജുകൊടുവഴനൂർ, ജ്യോതികുമാർ കാഞ്ഞിരംകുളം തുടങ്ങിയവർ സംസാരിച്ചു. ആർ. ചന്ദ്രിക സ്വാഗതം പറഞ്ഞു.