വർക്കല: വർക്കല നഗരസഭയിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ നിർവഹണ ഉദ്യോഗസ്ഥയായ വിവിധ പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ വനിതാ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. വിമെൻ ഫെസിലിറ്റേറ്റർ യോഗ്യത സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, വുമൺ സ്റ്റഡീസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. പ്രായം 25നും 40നും മദ്ധ്യെ. ഡാറ്റാ എന്യുമറേറ്റർ: യോഗ്യത പ്ലസ്ടു പാസായ സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ പരിജ്ഞാനമുളള 20നും 45നും മദ്ധ്യെ പ്രായമുളളവർ. ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഫോട്ടോയും സഹിതം 27ന് രാവിലെ 11ന് നഗരസഭ ഓഫീസിൽ ഇന്റർവ്യൂവിനെത്തണം.