laha

കിളിമാനൂർ: വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെയും കിളിമാനൂർ രാജാരവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പ്രചാരണറാലിയും ബോധവത്കരണവും നടത്തി. മാവിൻമൂട് നിന്ന് പുതിയകാവ് വരെയാണ് ലഹരിവിരുദ്ധ പ്രചാരണ ജാഥ സംഘടിപ്പിച്ചത്.ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ ജയരാജ് പി.കെ ജാഥ ഫ്ളാഗ് ഒാഫ് ചെയ്തു.

സമാപനത്തോടനുബന്ധിച്ച് അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ ബോധവത്കരണ ക്ലാസ് കിളിമാനൂർ എസ്.ഐ വിജിത്ത് കെ.നായർ ഉദ്ഘാടനം ചെയ്തു. പൊലീസിന്റെ ബോധവത്കരണ പരിപാടിയായ യോദ്ധാവിന്റെ വോളന്റിയേഴ്സും പൊലീസ് ഉദ്യോഗസ്ഥരുമായ ശ്രീരാജ് എസ്.എൽ,നസീഹത്ത് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.ഉഷാകുമാരി, കൊട്ടറ മോഹൻ കുമാർ,ഫ്രാക് ജനറൽസെക്രട്ടറി ടി.ചന്ദ്രബാബു, പ്രിൻസിപ്പൽ നിസാം,പി.ടി.എ പ്രസിഡന്റ് അനൂപ് തുടങ്ങിയവർ സംസാരിച്ചു.

അസോസിയേഷൻ ജനറൽസെക്രട്ടറി എൻ. ഹരികൃഷ്ണൻ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജയശ്രീ നന്ദിയും പറഞ്ഞു. മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുനിത,അദ്ധ്യാപകനായ എച്ച്.ആർ.ഷിബു,ഫ്രാക് ട്രഷറർ ജി.ചന്ദ്രബാബു,വി.ആർ.എ ട്രഷറർ ഷീജാരാജ്,വൈസ് പ്രസിഡന്റ് എം.എം.ഇല്യാസ്,ഫ്രണ്ട്സ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ചന്ദ്ര സാബു തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.